വയനാട്ടിലെ ആ​ദി​വാ​സികളു​ടെ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചി​ല്ല
വയനാട്ടിലെ ആ​ദി​വാ​സികളു​ടെ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചി​ല്ല
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്ടി​​​ലെ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ 1514 വൈ​​​ദ്യു​​​തി ക​​​ണ​​​ക്‌​​​ഷ​​​ൻ ഇ​​​നി​​​യും പു​​​നഃ​​​സ്ഥാ​​​പി​​​ച്ചി​​​ല്ല. 2023 മാ​​​ർ​​​ച്ച് മു​​​ത​​​ൽ 3113 വൈ​​​ദ്യു​​​തി ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ളാ​​​യി​​​രു​​​ന്നു വൈ​​​ദ്യു​​​തി ബി​​​ൽ അ​​​ട​​​യ്ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നു വി​​​ച്ഛേ​​​ദി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, പ​​​ണം അ​​​ട​​​ച്ച​​​വ​​​രു​​​ടെ ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ പി​​​ന്നീ​​​ടു പു​​​നഃ​​​സ്ഥാ​​​പി​​​ച്ചുന​​​ൽ​​​കി. എ​​​ന്നാ​​​ൽ, വൈ​​​ദ്യു​​​തി ബി​​​ൽത്തുക അ​​​ട​​​യ്ക്കാ​​​ൻ സാധിക്കാത്ത 1514 പ​​​ട്ടി​​​കവ​​​ർ​​​ഗ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​പ്പോ​​​ഴും വൈ​​​ദ്യു​​​തി​​​യു​​​ടെ വെ​​​ളി​​​ച്ച​​​മി​​​ല്ലാ​​​ത്ത​​​ത്.

അ​​​ടു​​​ത്തി​​​ടെ മ​​​ന്ത്രി​​​യാ​​​യ മാ​​​ന​​​ന്ത​​​വാ​​​ടി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി ഒ.​​​ആ​​​ർ. കേ​​​ളു​​​വി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഒ​​​ന്നേ​​​കാ​​​ൽ വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ 1.62 ല​​​ക്ഷം ഗാ​​​ർ​​​ഹി​​​ക ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ വി​​​ച്ഛേ​​​ദി​​​ച്ച​​​താ​​​യും മ​​​റു​​​പ​​​ടി​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.