മ​മ്മൂ​ട്ടി എ​ടു​ത്ത ഫോ​ട്ടോ ലേ​ല​ത്തി​ല്‍ പോ​യ​ത് മൂ​ന്നു​ല​ക്ഷം രൂ​പ​യ്ക്ക്
മ​മ്മൂ​ട്ടി എ​ടു​ത്ത ഫോ​ട്ടോ ലേ​ല​ത്തി​ല്‍ പോ​യ​ത് മൂ​ന്നു​ല​ക്ഷം രൂ​പ​യ്ക്ക്
Monday, July 1, 2024 3:33 AM IST
കൊ​​​ച്ചി: ഇ​​​ന്ദു​​​ചൂ​​​ഡ​​​ന്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം ദ​​​ര്‍​ബാ​​​ര്‍ ഹാ​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​ക്ഷി​​​ചി​​​ത്ര പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​ല്‍ ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി എ​​​ടു​​​ത്ത ഇ​​​ല​​​ത്തു​​​മ്പി​​​ല്‍ വി​​​ശ്ര​​​മി​​​ക്കു​​​ന്ന നാ​​​ട്ടു​​​ബു​​​ള്‍​ബു​​​ളി​​​ന്‍റെ ചി​​​ത്രം ലേ​​​ല​​​ത്തി​​​ല്‍ പോ​​​യ​​​ത് മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ​​​യ്ക്ക്. പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​ന്‍റെ സ​​​മാ​​​പ​​​ന ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെയാണു ലേ​​​ലം ന​​​ട​​​ന്ന​​​ത്. കോ​​​ട്ട​​​യ്ക്ക​​​ല്‍ സ്വ​​​ദേ​​​ശി​​​യും ലീ​​​ന ഗ്രൂ​​​പ്പ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ അ​​​ച്ചു ഉ​​​ള്ളാ​​​ട്ടി​​​ലാ​​​ണ് ചി​​​ത്രം ലേ​​​ല​​​ത്തി​​​ല്‍ പി​​​ടി​​​ച്ച​​​ത്.

ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ര്‍​ഥ​​​മാ​​​ണ് മ​​​മ്മൂ​​​ട്ടി എ​​​ടു​​​ത്ത ഫോ​​​ട്ടോ ലേ​​​ല​​​ത്തി​​​ല്‍ വി​​​റ്റ​​​ത്. ഫൗ​​​ണ്ടേ​​​ഷ​​​ന്‍ സം​​​ഘാ​​​ട​​​ക​​​നാ​​​യ വി.​​​കെ.​ ശ്രീ​​​രാ​​​മ​​​ന്‍ ഫോ​​​ട്ടോ അ​​​ച്ചു ഉ​​​ള്ളാ​​​ട്ടി​​​ലി​​​ന്‍റെ പ്ര​​​തി​​​നി​​​ധി രാ​​​മ​​​ച​​​ന്ദ്ര​​​നു കൈ​​​മാ​​​റി. മ​​​മ്മൂ​​​ട്ടി​​​യും പ​​​ക്ഷി​​​ച്ചി​​​ത്ര​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ന്ന​​​തി​​​ല്‍ ലോ​​​ക​​​പ്ര​​​ശ​​​സ്ത​​​യാ​​​യ ജെ​​​യി​​​നി കു​​​ര്യാ​​​ക്കോ​​​സു​​​മ​​​ട​​​ക്കം 23 പേ​​​രു​​​ടെ 61 ഫോ​​​ട്ടോ​​​ക​​​ളാ​​​ണ് പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.