സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ല്‍ മു​ങ്ങിമ​രി​ച്ചു
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ല്‍  മു​ങ്ങിമ​രി​ച്ചു
Sunday, June 30, 2024 1:11 AM IST
ച​​​​ക്ക​​​​ര​​​​ക്ക​​​​ൽ(​​​​ക​​​​ണ്ണൂ​​​​ര്‍): കു​​​​ള​​​​ത്തി​​​​ല്‍ കു​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​കുട്ടികൾ മു​​​​ങ്ങി​​​​മ​​​​രി​​​​ച്ചു. അ​​​​ഞ്ച​​​​ര​​​​ക്ക​​​​ണ്ടി ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ ഏ​​​​ഴാം ത​​​​രം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ കെ.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ്‌ മി​​​​സ്ബു​​​​ൽ ആ​​​​മി​​​​ർ (12), ആ​​​​ദി​​​​ൽ ബി​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ്‌ (12)എ​​​​ന്നി​​​​വ​​​​രാ​​​​ണു മു​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12.15ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

മാ​​​​ച്ചേ​​​​രി ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തെ കു​​​​ള​​​​ത്തി​​​​ൽ കു​​​​ളി​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ മൂ​​​​ന്നു കൂ​​​​ട്ടി​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു​​​​പേ​​​​രാ​​​​ണ് മു​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​ത്. കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ​​​​ത്തു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ സ​​​​മീ​​​​പ​​​​ത്തു​​​​ള്ള വീ​​​​ട്ടി​​​​ലേ​​​​ക്ക് ഓ​​​​ടി‍​യെ​​​​ത്തി വി​​​​വ​​​​രം പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വീ​​​​ട്ടി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ കു​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി പു​​​​റ​​​​ത്തെ​​​​ടു​​​​​​​​ത്തപ്പോഴേക്കും ഒ​​​​രു കു​​​​ട്ടി മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ര​​​​ണ്ടാ​​​​മ​​​​ത്തെ കു​​​​ട്ടി​​​​യെ ക​​​​ണ്ണൂ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

ഒ​​​​രേ ക്ലാ​​​​സി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​രും പ​​​​ഠി​​​​ക്കു​​​​ന്ന​​​​ത്. മൗ​​​​വ്വ​​​​ഞ്ചേ​​​​രി കാ​​​​ട്ടി​​​​ൽ പു​​​​തി​​​​യ​​​​പു​​​​ര​​​​യി​​​​ൽ മു​​​​നീ​​​​ർ-​​​​കെ.​​​​പി. സാ​​​​ജി​​​​ദ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ് മ​​​​രി​​​​ച്ച മു​​​​ഹ​​​​മ്മ​​​​ദ്‌ മി​​​​സ്ബു​​​​ൽ ആ​​​​മി​​​​ർ. മാ​​​​ച്ചേ​​​​രി അ​​​​നു​​​​ഗ്ര​​​​ഹി​​​​ൽ എം.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ്‌ ന​​​​വാ​​​​സ്- അ​​​​ൻ​​​​സി​​​​ല ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ് ആ​​​​ദി​​​​ൽ ബി​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ്‌. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ പോ​​​​സ്റ്റ്‌മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്നു രാ​​​​വി​​​​ലെ 10ന് ​​​​മാ​​​​ച്ചേ​​​​രി മോ​​സ്കി​​നു സ​​​​മീ​​​​പ​​​​ത്ത് പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ച​​​​ശേ​​​​ഷം ക​​​​ബ​​​​റ​​​​ട​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.