റെ​​​ജി ജോ​​​സ​​​ഫ്

കോ​​​ട്ട​​​യം: ഹൈ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​രെ സ​​​ര്‍ക്കാ​​​ര്‍ ക​​​ഠി​​​ന​​​പാ​​​ഠ​​​ങ്ങ​​​ള്‍ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു. 2010-11 മു​​​ത​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ വി​​​റ്റ​​​ഴി​​​യാ​​​തെ വ​​​ന്ന പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ വി​​​ല 18 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ സ​​​ഹി​​​തം ഉ​​​ട​​​ന്‍ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണു പാ​​​ഠ​​​പു​​​സ്ത​​​ക ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നു​​​ള്ള ഉ​​​ത്ത​​​ര​​​വ്. ഇ​​​രു​​​പ​​​തു ല​​​ക്ഷം രൂ​​​പ​​​വ​​​രെ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ അ​​​ട​​​യ്‌​​​ക്കേ​​​ണ്ടി​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ര്‍ പ​​​ല​​​താ​​​ണ്.

സ്‌​​​കൂ​​​ള്‍ സൊ​​​സൈ​​​റ്റി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ പ്ര​​ധാ​​നാ​​ധ‍്യാ​​പ​​ക​​നും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​ണു കു​​​ടി​​​ശി​​​ക​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​ത്. കു​​​ടി​​​ശി​​​ക തീ​​​ര്‍ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​വ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ല്‍ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ത​​​ട​​​സ​​​പ്പെ​​​ടും.

കേ​​​ര​​​ള സി​​​ല​​​ബ​​​സ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ എ​​​ട്ടാം ക്ലാ​​​സ് വ​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യും ഒ​​​ന്‍പ​​​ത്, പ​​​ത്ത് ക്ലാ​​​സു​​​ക​​​ളി​​​ല്‍ വി​​​ല​​​യ്ക്കു​​​മാ​​​ണു പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ന​​​വം​​​ബ​​​റി​​​ല്‍ത​​​ന്നെ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ര്‍ഷ​​​ത്തി​​​ലേ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം സ​​​ര്‍ക്കാ​​​ര്‍ ഓ​​​ര്‍ഡ​​​ര്‍ കൊ​​​ടു​​​ക്കും.

വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ പ​​​ഴ​​​യ പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ വാ​​​ങ്ങി പ​​​ഠി​​​ച്ചാ​​​ല്‍ ഒ​​​ട്ടേ​​​റെ പു​​​തി​​​യ പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ ബാ​​​ക്കി വ​​​രും. പു​​​തി​​​യ പു​​​സ്ത​​​ക​​​മേ വാ​​​ങ്ങാ​​​വൂ എ​​​ന്ന് നി​​​ബ​​​ന്ധ​​​ന പു​​​ല​​​ര്‍ത്താ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ക്ക് സാ​​​ധി​​​ക്കു​​​ക​​​യു​​​മി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം, ടെ​​​ക്സ്റ്റ്ബു​​​ക്ക് ഓ​​​ഫീ​​​സി​​​ല്‍നി​​​ന്ന് ഓ​​​ര്‍ഡ​​​ര്‍ ചെ​​​യ്ത​​​തി​​​ലും കൂ​​​ടു​​​ത​​​ല്‍ പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ സ്ഥി​​​ര​​​മാ​​​യി അ​​​യ​​​ക്കാ​​​റു​​​ണ്ടെ​​​ന്നും അ​​​ധി​​​ക വ​​​രു​​​ന്ന​​​വ തി​​​രി​​​കെ വാ​​​ങ്ങാ​​​റി​​​ല്ലെ​​​ന്നും അ​​​ധ്യാ​​​പ​​​ക​​​ര്‍ പ​​​റ​​​യു​​​ന്നു. 2019-20 അ​​​ധ്യ​​​യ​​​ന വ​​​ര്‍ഷം മു​​​ഴു​​​വ​​​ന്‍ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളും മാ​​​റി​​​യ​​​തി​​​നാ​​​ല്‍ മു​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ലെ പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ക്ക് പി​​​ന്നീ​​​ട് ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ണ്ടാ​​​യി​​​ല്ല. ഇ​​​ത് ഡെ​​​ഡ് സ്റ്റോ​​​ക്കാ​​​യി സ​​​ര്‍ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു​​​മി​​​ല്ല.

ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ 14 വ​​​ര്‍ഷം മു​​​ന്‍പ് മു​​​ത​​​ലു​​​ള​​​ള കു​​​ടി​​​ശി​​​ക​​​യ്ക്ക് പ​​​ലി​​​ശ​​യും ചേ​​​ര്‍ത്ത് ഇ​​​ര​​​ട്ടി​​​യോ​​​ളം തു​​​ക അ​​​ട​​​യ്‌​​​ക്കേ​​​ണ്ട ബാ​​​ധ്യ​​​ത​​​യാ​​​ണ് മി​​​ക്ക സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും. ഇ​​​ക്കാ​​​ല​​​ത്ത് പ​​​ല​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും നി​​​ര​​​വ​​​ധി പേ​​​ര്‍ പ്ര​​ധാ​​നാ​​ധ‍്യാ​​പ​​ക ചു​​​മ​​​ത​​​ല​​​യി​​​ല്‍ വ​​​ന്നു​​​പോ​​​യി. പ​​​ല​​​രും സ​​​ര്‍വീ​​​സി​​​ല്‍നി​​​ന്നു വി​​​ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​വ​​​ര്‍ വ​​​രു​​​ത്തി​​​യ കു​​​ടി​​​ശി​​​ക​​​യും നി​​​ല​​​വി​​​ല്‍ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍ അ​​​ട​​​യ്‌​​​ക്കേ​​​ണ്ട​​​താ​​​യി വ​​​രു​​​ന്നു.


മു​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ക്കും അ​​​ത​​ത് കാ​​​ല​​​ത്തെ ബാ​​​ധ്യ​​​ത അ​​​ട​​​യ്ക്കാ​​​ന്‍ നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​മെ​​​ന്നും പി​​​ഴ​​​യ​​​ട​​​ക്കം അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ശ​​​മ്പ​​​ളം അ​​​ല്ലെ​​​ങ്കി​​​ല്‍ പെ​​​ന്‍ഷ​​​ന്‍ ത​​​ട​​​യു​​​മെ​​​ന്നാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം. മു​​​ന്‍ ചു​​​മ​​​ത​​​ല​​​ക്കാ​​​രി​​​ല്‍ പ​​​ല​​​രും നോ​​​ട്ടീ​​​സ് കൈ​​​പ്പ​​​റ്റാ​​​നോ തു​​​ക അ​​​ട​​​യ്ക്കാ​​​നോ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല.

വി​​​റ്റ പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ തു​​​ക കു​​​ട്ടി​​​ക​​​ളി​​​ല്‍നി​​​ന്നു വാ​​​ങ്ങി​​​യ​​​ശേ​​​ഷം അ​​​ട​​​യ്ക്കാ​​​തെ വ​​​ന്ന​​​വ​​​രും 18 ശ​​​ത​​​മാ​​​നം പി​​​ഴ​​​യോ​​​ടെ തു​​​ക അ​​​ട​​​യ്ക്ക​​​ണം. എ​​​ന്നാ​​​ല്‍ വി​​​റ്റ പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്റ്റ​​​ര്‍ പ​​​ല​ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും ന​​​ഷ്ട​​​പ്പെ​​​ട്ടു​​​പോ​​​യി. തു​​​ക അ​​​ട​​​യ്ക്കാ​​​നു​​​ള്ള മു​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ വി​​​സ​​​മ്മ​​​തി​​​ക്കു​​​ക​​​യോ അ​​​വ​​​ര്‍ക്ക് മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ല്‍ നി​​​ല​​​വി​​​ലെ പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് ബാ​​​ധ്യ​​​ത പേ​​​റേ​​​ണ്ടി​​​വ​​​രി​​​ക.

കു​​ടി​​ശി​​ക തീ​​ർ​​ത്തി​​ല്ലെ​​ങ്കി​​ൽ സ്‌​​​കൂ​​​ളി​​​നു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍നി​​​ന്ന് ബാ​​​ധ്യ​​​ത​​​യി​​​ല്ലാ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കാ​​ത്ത സാ​​ഹ​​ച​​ര‍്യ​​വും ഉ​​ണ്ടാ​​കും. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ല്‍ ബി​​​ല്ലു​​​ക​​​ള്‍ പാ​​​സാ​​​കാ​​​തെ നി​​​ല​​​വി​​​ലു​​​ള്ള​​​വ​​​രു​​​ടെ ശ​​​മ്പ​​​ളം, സ്‌​​​കൂ​​​ള്‍ ഫ​​​ണ്ടു​​​ക​​​ള്‍ എ​​​ന്നി​​​വ മു​​​ട​​​ങ്ങി​​​യേ​​​ക്കാം.

അ​​​ധി​​​കം വ​​​ന്ന പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചേ​​​ല്‍പി​​​ച്ച​​​തി​​​ന്‍റെ രേ​​​ഖ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​വ​​​ര്‍ പ​​ണം ​അ​​​ട​​​യ്‌​​​ക്കേ​​​ണ്ടി വ​​​രി​​​ല്ലെ​​​ന്ന് നി​​​ര്‍ദേ​​​ശ​​​മു​​​ണ്ട്. ഇ​​​ത്ത​​​രം രേ​​​ഖ​​​ക​​​ള്‍ പ​​​ല സ്‌​​​കൂ​​​ളു​​​ക​​​ളും സൂ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​ക്കൊ​​​ല്ലം വി​​​ര​​​മി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് സ്‌​​​കൂ​​​ള്‍ യൂ​​​ണി​​​ഫോ​​​മി​​​ന്‍റേ​​​ത് ഉ​​​ള്‍പ്പെ​​​ടെ എ​​​ല്ലാ ബാ​​​ധ്യ​​​ത​​​ക​​​ളും തീ​​​ര്‍ക്കാ​​​തെ പെ​​​ന്‍ഷ​​​നും പി​​​എ​​​ഫും ഗ്രാ​​​റ്റു​​​വി​​​റ്റി​​​യും ഉ​​​ള്‍പ്പെ​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളൊ​​​ന്നും ല​​​ഭി​​​ക്കി​​​ല്ല. യൂ​​​ണി​​​ഫോ​​​മി​​​ന് ല​​​ഭി​​​ക്കേ​​​ണ്ട ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ സ​​​ര്‍ക്കാ​​​ര്‍ ഫ​​​ണ്ട് വൈ​​​കു​​​ന്ന​​​തി​​​നാ​​​ല്‍ കൈ​​​യി​​​ല്‍നി​​​ന്നു പ​​​ണം മു​​​ട​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രും ബാ​​​ധ്യ​​​ത​ നേ​​​രി​​​ടു​​​ക​​​യാ​​​ണ്.