മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ മത്സരം
Saturday, February 1, 2025 1:53 AM IST
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ ’പൊന്നി’ നോവലിനെ ആധാരമാക്കി മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ മത്സരം സംഘടിപ്പിക്കും. മികച്ച മൂന്നു രചനകൾക്കു ശില്പവും പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്ന സമ്മാനം നൽകും.
"പൊന്നി: നോവലും സിനിമയും’ എന്ന വിഷയത്തിൽ 10 പേജിൽ കവിയാത്ത മലയാളത്തിലെ ലേഖനം ഫെബ്രുവരി 28ന് മുമ്പായി അപേക്ഷാ ഫോറത്തോടൊപ്പം സെക്രട്ടറി, മലയാറ്റൂർ ഫൗണ്ടേഷൻ, ഇ 69, ശാസ്ത്രിനഗർ, കരമന, തിരുവനന്തപുരം 695002 എന്ന വിലാസത്തിലോ malayattoorfoundation@gmail.com എന്ന ഇമെയിൽ വിലാസത്തിലോ നൽകണം. ഫോണ്: 9447221429, 9447613300. വെബ് സൈറ്റ്. www.malayattoor foundation.org