കെഎസ്ആര്‍ടിസി പെന്ഷന് 12നകം നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി ഹാജരാകണം: ഹൈക്കോടതി
Saturday, February 1, 2025 1:52 AM IST
കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്ഷന് ഫെബ്രുവരി 12 നകം നല്‍കാത്തപക്ഷം ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി.
ജനുവരിയിലെ പെന്ഷന് മുടങ്ങിയതിനെത്തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് ഫ്രണ്ട് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
പെന്ഷന് നല്കാന് സര്‍ക്കാരിനു ബാധ്യതയില്ലെങ്കിലും പണം കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
പെന്ഷന് നല്കാന് സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും പെന്ഷന് വിതരണത്തിന് രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.