ഹെൽത്ത് സൈൻസിന്റെ ആരോഗ്യ പരിചരണ സോഫ്റ്റ്വേർ കേരളത്തിൽ
Friday, January 31, 2025 2:06 AM IST
തിരുവനന്തപുരം: ആരോഗ്യ പരിചരണ ഗുണനിലവാരത്തിൽ മികവ് വരുത്താൻ നിർമിതബുദ്ധിയാൽ രൂപപ്പെടുത്തിയ നൂതന സോഫ്റ്റ്വേർ കേരളത്തിൽ അവതരിപ്പിച്ചു.
അമേരിക്കൻ കമ്പനിയായ ഹെൽത്ത് സൈൻസ് ആണ് നൂതനമായ സോഫ്റ്റ്വേർ വികസിപ്പിച്ചെടുത്തത്. അമേരിക്കൻ മലയാളികളാണ് സംരഭത്തിന്റെ ആശയം പ്രാവർത്തികമാക്കിയത്. മന്ത്രി പി. രാജീവ് പ്രൊഡക്ട് ലോഞ്ച് ചെയ്തു.
ഇന്ത്യയിൽ ആദ്യമായി ഈ സോഫ്റ്റ്വേർ നടപ്പിലാക്കിയത് കേരളത്തിലെ ഹോം കെയർ സേവനദാതാവായ കെയർ ആൻഡ് ക്യൂറിനുവേണ്ടിയാണ്. മന്ത്രിയുടെ സാന്നിധ്യത്തിൽ കെയർ ആൻഡ് ക്യൂറുമായി ചടങ്ങിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഹെൽത്ത് സൈൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനന്ത് നാഗനാഥൻ അധ്യക്ഷനായിരുന്നു.
ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെയും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ മറ്റ് വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.