കെഎസ്എസ്ടിഎഫ് ധർണ നടത്തി
Saturday, February 1, 2025 1:53 AM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന സമിതി സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി.
ആറു ഗഡു ഡിഎ കുടിശിക അനുവദിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, അധ്യാപക നിയമനങ്ങൾക്ക് സ്ഥിരാംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ധർണ കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറൽ സംസ്ഥാന സെക്രട്ടറി ടോമി കെ. തോമസ് ഉദ്ഘാടനം ചെയ്തു. കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തുവാൽ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് ടോബിൻ കെ. അലക്സ്, ജിമ്മി മറ്റത്തിപ്പാറ, പോരുവഴി ബാലചന്ദ്രൻ, സംസ്ഥാന കണ്‍വീനർ ജോർജുകുട്ടി ജേക്കബ്, റോയി മുരിക്കോലി, കെ.ജെ. മേജോ, ജയിംസ് കോശി , രാജേഷ് മാത്യു, ജോബി വർഗീസ് കുളത്തറ തുടങ്ങിയവർ നേതൃത്വം നല്കി.