തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന കാ​​​യി​​​ക യു​​​വ​​​ജ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്‌​​​പോ​​​ര്‍​ട്‌​​​സ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കും സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്‌​​​പോ​​​ര്‍​ട്‌​​​സ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കും സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​ക്കാ​​​ഡ​​​മി​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള സെ​​​ല​​​ക്‌​​​ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ട്, മൂ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​മെ​​​ന്ന് കാ​​​യി​​​ക വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​ന് ആ​​​റ്റി​​​ങ്ങ​​​ല്‍ ശ്രീ​​​പാ​​​ദം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൈ​​​ല​​​ത്തു​​​ള്ള ജി. ​​​വി. രാ​​​ജ സ്‌​​​പോ​​​ര്‍​ട്‌​​​സ് സ്‌​​​കൂ​​​ളി​​​ലു​​​മാ​​​ണ് സെ​​​ല​​​ക്‌​​​ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ്.

കാ​​​യി​​​ക​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി ​​​വി രാ​​​ജ സ്‌​​​പോ​​​ര്‍​ട്‌​​​സ് സ്‌​​​കൂ​​​ള്‍, ക​​​ണ്ണൂ​​​ര്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് സ്‌​​​കൂ​​​ള്‍, തൃ​​​ശൂ​​​ര്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് ഡി​​​വി​​​ഷ​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ സ്‌​​​കൂ​​​ളു​​​ക​​​ള്‍, സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​ക്കാ​​​ഡ​​​മി​​​ക​​​ളി​​​ലേ​​​ക്കു​​​മാ​​​ണു സെ​​​ല​​​ക്‌​​​ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് ന​​​ട​​​ക്കു​​​ന്ന​​​ത്. 6, 7, 8, പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ടാ​​​കും സെ​​​ല​​​ക്‌​​​ഷ​​​ന്‍. 9, 10 ക്ലാ​​​സു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ല്‍ ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം.

അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്, ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍, ബോ​​​ക്‌​​​സിം​​​ഗ്, ഹോ​​​ക്കി, ജൂ​​​ഡോ, വോ​​​ളി​​​ബോ​​​ള്‍, റെ​​​സ‌്‌ലിം​​​ഗ് എ​​​ന്നീ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കും സെ​​​ല​​​ക്‌​​​ഷ​​​ന്‍ ന​​​ട​​​ത്തും. ഫു​​​ട്‌​​​ബോ​​​ളി​​​ലും താ​​​യ്‌​​​ക്വാണ്ടോ​​​യി​​​ലും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മാ​​​കും അ​​​വ​​​സ​​​രം. ഫു​​​ട്‌​​​ബോ​​​ള്‍ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ സെ​​​ല​​​ക്‌​​​ഷ​​​ന്‍ പി​​​ന്നീ​​​ട് ന​​​ട​​​ത്തു​​​മെ​​​ന്നും കാ​​​യി​​​ക വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.


ആ​​​റ്, ഏ​​​ഴ് ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള കു​​​ട്ടി​​​ക​​​ളെ കാ​​​യി​​​ക​​​ക്ഷ​​​മ​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. 8, പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്ക് കാ​​​യി​​​ക ക്ഷ​​​മ​​​ത​​​യ്‌​​​ക്കൊ​​​പ്പം അ​​​ത​​ത് കാ​​​യി​​​ക ഇ​​​ന​​​ത്തി​​​ലെ മി​​​ക​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കൂ​​​ടി​​​യാ​​​കും അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ക. സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ല്‍ മെ​​​ഡ​​​ല്‍ നേ​​​ടി​​​യ​​​വ​​​ര്‍​ക്കും ത​​​ത്തു​​​ല്യ പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​വ​​​ര്‍​ക്കും മാ​​​ത്ര​​​മേ 9, 10 ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി ട്ര​​​യ​​​ല്‍​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​കൂ.

സെ​​​ല​​​ക‌​​​്ഷ​​​നി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ എ​​​ത്തു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ വ​​​യ​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡും, ര​​​ണ്ട് പാ​​​സ്‌​​​പോ​​​ര്‍​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫും അ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള വേ​​​ഷ​​​ങ്ങ​​​ളു​​​മാ​​​യി രാ​​​വി​​​ലെ ഒ​​​ന്‍​പ​​​തി​​​ന് ട്ര​​​യ​​​ല്‍​സ് ന​​​ട​​​ക്കു​​​ന്ന സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ എ​​​ത്ത​​​ണം. dsya.kerala.gov.in എ​​​ന്ന് വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ സെ​​​ല​​​ക്‌​​​ഷ​​​ന്‍ ട്ര​​​യ​​​ല്‍​സി​​​ന്‍റെ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്.