സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് യാക്കോബായ സഭ
Friday, January 31, 2025 1:36 AM IST
പുത്തന്‍കുരിശ് : യാക്കോബായ സുറിയാനി സഭയുടെ ബഹുഭൂരിപക്ഷം വിശ്വാസികളുള്ള ആറു പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് സർക്കാർ ഏറ്റെടുത്തു നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദ് ചെയ്തത് യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ച് വലിയ ആശ്വാസമാണെന്ന് മീഡിയാ സെൽ ചെയർമാൻ കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
പോലീസ് സംവിധാനങ്ങൾ ഉപയോഗിച്ചു ബലപ്രയോഗത്തിലൂടെ പള്ളികൾ ഏറ്റെടുക്കുന്നത് അഭികാമ്യമാണോയെന്നു പരിശോധിക്കാനുള്ള സുപ്രീംകോടതി ഉത്തരവ്, നാളിതുവരെയും പോലീസിനെ ഉപയോഗിച്ചു ബലപ്രയോഗത്തിലൂടെ യാക്കോബായ സഭയുടെ പള്ളികൾ കൈയേറിയതിന് വിരാമമിടാനുള്ള മുന്നറിയിപ്പായിട്ടാണ് യാക്കോബായ സഭ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.