ഷെറിന്റെ മോചനം: ശിപാർശ തള്ളണമെന്ന് ചെന്നിത്തല
Saturday, February 1, 2025 1:52 AM IST
തിരുവനന്തപുരം: ചെങ്ങന്നൂർ ചെറിയനാട് സ്വദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിനു ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗവർണർക്കു കത്ത് നൽകി.
ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെയാണ് 14 വർഷം പൂർത്തിയായപ്പോൾ മോചിപ്പിക്കാൻ ശ്രമിക്കുന്നത്.
25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയിൽ ഉപദേശക സമിതികളുടെ ശിപാർശകളിൽ തീരുമാനം നീളുന്പോഴാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.