ന്യൂഡൽഹി: വയനാടിനെ കേന്ദ്രസർക്കാർ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ച് കേരളത്തിൽനിന്നു എംപിമാർ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ പ്രതിഷേധം.
കേരളത്തോടുള്ള വിവേചനം കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. വയനാട് വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് നിരാശജനകമാണെന്നും അവർ പ്രതികരിച്ചു.
രക്ഷാപ്രവർത്തനത്തിനു പണം ചോദിച്ച കേന്ദ്ര നിലപാട് കേരളത്തെ അപമാനിക്കുന്നതാണെന്ന് കെ. രാധാകൃഷ്ണൻ എംപിയും പറഞ്ഞു.