വയനാട്: ഉരുൾപൊട്ടൽ ദുരന്തം നേരിടുന്ന വയനാട് ജില്ലയിലെ പുനരധിവാസത്തിന് ഉത്തർപ്രദേശ് സർക്കാർ പത്ത് കോടി രൂപ നൽകും. പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായധനമായി സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
ജില്ലയിലെ പുനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി സർക്കാരിന്റെ തീരുമാനം.