വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അന്തിമഘട്ടത്തിലെന്ന് എഡിജിപി എം.ആര്.അജിത് കുമാര്‍. ഇനിയുള്ള തിരച്ചില്‍ ചെളി നിറഞ്ഞ ഇടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലിന് പോയ സന്നദ്ധപ്രവര്‍ത്തകര്‍ പലയിടത്തും കുടുങ്ങിപ്പോകുന്ന സാഹചര്യമുണ്ടായി. അവരെ പിന്നീട് രക്ഷപെടുത്തുകയായിരുന്നു.
ഇനി സന്നദ്ധപ്രവര്‍ത്തകരെ ഒഴിവാക്കിക്കൊണ്ടാണ് തിരച്ചില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. പോലീസും ആര്‍മി കമാന്‍ഡോകളും സൂചിപ്പാറ വെള്ളച്ചാട്ടം മുതലുള്ള സ്ഥലത്ത് തിരച്ചില്‍ നടത്തും. മൃതദേഹങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍ലിഫ്റ്റ് ചെയ്യും.
നിലവിൽ കാലാവസ്ഥ പ്രതികൂലമാണ്. ഇതുകൂടി പരിഗണച്ച ശേഷമാണ് ദൗത്യം ആരംഭിക്കുക.