deepika.com
വ​യ​നാ​ട് ദു​ര​ന്തം; അ​ഞ്ച് കോ​ടി രൂപ അ​നു​വ​ദി​ച്ച് ത​മി​ഴ്നാ​ട്
വ​യ​നാ​ട് ദു​ര​ന്തം; അ​ഞ്ച് കോ​ടി രൂപ അ​നു​വ​ദി​ച്ച് ത​മി​ഴ്നാ​ട്

Tuesday, July 30, 2024 3:10 PM IST
വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ വ​യ​നാ​ടി​ന് അ​ഞ്ച് കോ​ടി രൂ​പ അ​ടി​യ​ന്ത​ര ധ​ന​സാ​ഹാ​യം അ​നു​വ​ദി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ. മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട സ്റ്റാ​ലി​ൻ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

മ​ല​യാ​ളി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡോ.​ജി.​എ​സ്.​സ​മീ​ര​ൻ, ജോ​ണി ടോം വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തി​നാ​യി വ​യ​നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കും.

ഇ​വ​ർ​ക്കൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മു​ണ്ടാ​കും. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് അ​വ​ശ്യ​വ​സ്തു​ക്ക​ളും വ​യ​നാ​ട്ടി​ലെ​ത്തി​ക്കും.