കല്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്ത സഹായത്തിലെ കേന്ദ്രസർക്കാർ നിലപാടിൽ ഇന്നും പ്രതിഷേധം. രാവിലെ ഡിവൈഎഫ്എയുടെ നേതൃത്വത്തിൽ കല്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തും.
സിപിഎം ചൂരൽമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തബാധിതരെ അടക്കം ഉൾപ്പെടുത്തി സത്യഗ്രഹ സമരവും ഇന്ന് നടക്കും. വ്യാഴാഴ്ച സിപിഐയും എസ്എഫ്ഐയും കല്പറ്റയിൽ പ്രതിഷേധം നടത്തിയിരുന്നു.