deepika.com
വ​യ​നാ​ട്ടി​ലെ ദു​ര​ന്തം: കൃ​ത്യ​മാ​യി ഒ​ന്നും പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
വ​യ​നാ​ട്ടി​ലെ ദു​ര​ന്തം: കൃ​ത്യ​മാ​യി ഒ​ന്നും പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Tuesday, July 30, 2024 11:06 AM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ല്‍ ഉ​ണ്ടാ​യ വ​ന്‍ ഉ​രു​പൊ​ട്ട​ല്‍ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ഒ​ന്നും പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ദു​ര​ന്ത​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ ഇ​പ്പോ​ഴും പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

സം​ഭ​വം അ​റി​ഞ്ഞ​തു മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ യോ​ജി​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങി​യി​ട്ടു​ണ്ട്. വ്യോ​മ​സേ​ന അ​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

സാ​ധ്യ​മാ​യ എ​ല്ലാ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും ഏ​കോ​പി​പ്പി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും ത​ന്നെ വി​ളി​ച്ച് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.