വയനാട്: വയനാട്ടിൽ ഇന്നു മുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കും. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നു മുതൽ തുറക്കുമെന്ന് കളക്ടർ അറിയിച്ചു. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദേശിച്ചു.
കൂടാതെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പൂവാംവയൽ എൽപി സ്കൂൾ, കുറുവന്തേരി യുപി സ്കൂൾ, വിലങ്ങാട് സെന്റ് ജോർജ് എച്ച്എസ്എസ്, വെള്ളിയോട് എച്ച്എസ്എസ്, കുമ്പളച്ചോല യുപി സ്കൂൾ എന്നിവയും കൊയിലാണ്ടി താലൂക്കിൽ കൊല്ലത്തെ ഗുരുദേവ കോളജും താമരശേരി താലൂക്കിൽ സെന്റ് ജോസഫ് യുപി സ്കൂൾ മൈലെല്ലാംപാറയ്ക്കുമാണ് അവധി.