തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാലംഗ മന്ത്രി തല ഉപസമിതിയുടെ യോഗം ചേരുന്നു. രാവിലെ 11.30ന് ഓൺലൈനായാണ് യോഗം ചേർന്നത്.
മൃതദേഹങ്ങളുടെ സംസ്കാരം, കണ്ടെത്തൽ, പുനരധിവാസം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. ഭൂമി നഷ്ടപ്പെട്ടവർക്കുവേണ്ടിയുള്ള തുടർനടപടികൾ, ധനസഹായം, വിവിധ പരാതികൾക്ക് പരിഹാരം എന്നിവയൊക്കെ യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്. യോഗത്തിൽ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്.