തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്ക് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ പുറപ്പെട്ടു.
മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു എന്നിവരാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ദുരന്തമുഖത്തേക്ക് എത്തുന്നത്. രാവിലെ വിമാനമാർഗം കോഴിക്കോട്ടെത്തിയ മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചു.
വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈയിലും സമീപപ്രദേശമായ ചൂരല്‍മലയിലും ഇന്നു പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 44 പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നിരവധി പേര് മണ്ണിനടിയില്‍ പുതഞ്ഞിട്ടുണ്ടാകുമെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാനാണു സാധ്യത. വീടുകളും പാലങ്ങളും റോഡുകളും കുതിച്ചെത്തിയ ഉരുൾവെള്ളത്തിൽ ഒലിച്ചുപോയി.