deepika.com
ചാ​ലി​യാ​ർ പു​ഴ​യി​ൽ നി​ന്നും പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ചാ​ലി​യാ​ർ പു​ഴ​യി​ൽ നി​ന്നും പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Wednesday, July 31, 2024 9:34 PM IST
മ​ല​പ്പു​റം: ചാ​ലി​യാ​ർ പു​ഴ​യി​ൽ പ​ത്തു വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​തെ​ന്നു ക​രു​തു​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വാ​ഴ​ക്കാ​ടി​ന​ടു​ത്ത് മ​ണ​ന്ത​ല ക​ട​വി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​ക്കെ​ത്തി​ച്ചു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.