ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ബജറ്റിൽ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്.
ഇക്കാര്യം ആവശ്യപ്പെട്ട് തൃണമൂൽ എംപി സാകേത് ഗോഖലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകി. ബജറ്റ് ലോക്സഭയിൽ പാസാക്കിയിട്ടില്ലാത്തതിനാൽ പ്രത്യേക നിർദേശമായി ഉൾപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.
തൃണമൂൽ എംപിമാരുടെ സംഘം വയനാട് ദുരന്തബാധിത പ്രദേശം സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാകേത് ഗോഖലെ ധനമന്ത്രിയെ കണ്ടത്.