കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിൽ നിയമസഭാ പരിസ്ഥിതി സമിതിയും ന്യൂനപക്ഷ കമ്മീഷനും ഇന്ന് സന്ദർശനം നടത്തും. പരിസ്ഥിതി സമിതി രാവിലെ 8.30ന് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സന്ദർശിക്കും. പ്രദേശത്തെ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുദ്യോഗസ്ഥരിൽനിന്നു വിവരം ശേഖരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് മേപ്പാടി പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ യോഗം ചേരും. ശനിയാഴ്ച രാവിലെ 10നാണ് ദുരന്തബാധിത മേഖലകളിൽ ന്യൂനപക്ഷ കമ്മീഷൻ സന്ദർശനം.
ചെയർമാൻ അഡ്വ. എ.എ. റഷീദ്, അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ എന്നിവർ സംഘത്തിലുണ്ടാകും. കമ്മീഷൻ ശനിയാഴ്ച രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സിറ്റിംഗും തുടർന്ന് വിവിധ സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചയും നടത്തും.