വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് കാണാതായവർക്കായി ചാലിയാർ പുഴയിൽ പരിശോധനയ്ക്ക് പോയി വനത്തിൽ തങ്ങിയ 18 രക്ഷാപ്രവർത്തകർ സുരക്ഷിതർ. തണ്ടർബോൾട്ട് ഇവരുടെ അടുത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. അവർക്കൊപ്പം യാത്ര തിരിക്കും.
ഞായറാഴ്ച രക്ഷാപ്രവർത്തകർ ഇവിടെനിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് രാത്രി തിരികെ കൊണ്ടുവരാൻ സാധിക്കാതെ വന്നതോടെ സംഘം വനത്തിൽ തങ്ങുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്തു.
സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവർ നിലവിൽ ഉള്ളത്. വന്യമൃഗങ്ങളുടെ അടക്കം സാന്നിധ്യമുള്ള പ്രദേശമായതിനാലാണ് ഇവരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കുന്നത്.