deepika.com
വ​യ​നാ​ട്ടി​ൽ 123 മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി
വ​യ​നാ​ട്ടി​ൽ 123 മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി

Wednesday, July 31, 2024 11:41 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച 123 പേ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി. ഇ​തി​ൽ 75 പേ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

164 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ച​ത് 123 മ​ര​ണ​ങ്ങ​ളാ​ണ്. ഇ​തി​ൽ മ​രി​ച്ച​വ​രി​ൽ 91 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മേ​പ്പാ​ടി കു​ടും​ബ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും 32 മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ല​മ്പൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലു​മാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക​മാ​യി മ​ര​ണം സ്ഥി​രീ​ക​രി​ച്ച 123 പേ​രു​ടെ​യും പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ല​പ്പു​റ​ത്ത് നി​ന്നു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ വ​യ​നാ​ട്ടി​ൽ എ​ത്തി​ക്കും.