deepika.com
ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 289 ആ​യി
ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 289 ആ​യി

Thursday, August 1, 2024 10:19 PM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട മു​ണ്ട​ക്കൈ പു​ഞ്ചി​രി​മ​ട്ട​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 289 ആ​യി.

മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലു​മാ​യി 240 പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. കാ​ണാ​താ​യ​വ​രി​ൽ 29 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ത​ക​ർ​ത്ത മു​ണ്ട​ക്കൈ​യി​ൽ ജീ​വ​നോ​ടെ ആ​രു​മി​ല്ലെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും ന​ട​ത്തി​വ​ന്ന തെ​ര​ച്ചി​ൽ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​ന്യം അ​ട​ക്ക​മു​ള്ള​വ​ർ മൂ​ന്നാം ദി​ന​ത്തെ തെ​ര​ച്ചി​ൽ താ​ൽ​കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കും.