തലശേരി: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച തലശേരി സ്വദേശിയായ എസ്റ്റേറ്റ് ഉടമക്ക് പിന്നാലെ ഭാര്യയും യാത്രയായി. പി.കെ. പാർഥന്റെ ഭാര്യ നന്ദ (68) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് തലശേരി ചേറ്റംകുന്നിലെ കരുണസരോജം വസതിയിൽ കൊണ്ടുവന്ന് ചിറക്കര കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുണ്ടക്കൈ ജുമാമസ്ജിദ് പരിസരത്തുനിന്ന് നന്ദയുടെ മൃതദേഹവും കണ്ടെത്തിയത്.
കൈയിൽ അണിഞ്ഞ ഭർത്താവിന്റെ പേരുള്ള വിവാഹമോതിരത്തിൽ നിന്നാണ് നന്ദയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്. സ്ഥിരീകരണത്തിനുശേഷം രാത്രി വൈകിയാണ് വിവരം പുറത്തുവിട്ടത്. വർഷങ്ങളായി പാർഥൻ ഭാര്യ നന്ദക്കൊപ്പം മുണ്ടക്കൈയിലാണ് താമസം.