deepika.com
മു​ഖ്യ​മ​ന്ത്രി വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു; ക​ള​ക്‌ട്രേറ്റി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം
മു​ഖ്യ​മ​ന്ത്രി വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു; ക​ള​ക്‌ട്രേറ്റി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം

Thursday, August 1, 2024 9:54 AM IST
കോ​ഴി​ക്കോ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. കോ​ഴി​ക്കോ​ട്ടു​നി​ന്ന് വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പു​റ​പ്പെ​ട്ട​ത്. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി വേ​ണു​വും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ട്.

രാ​വി​ലെ മു​ണ്ട​ക്കൈ​യി​ൽ എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി 10.30ന് ​എ​പി​ജെ ഹാ​ജി​ൽ ന​ട​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് 11.30ന് ​ക​ള​ക്ട​റേ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും.

നി​ല​വി​ൽ അ​ഞ്ച് മ​ന്ത്രി​മാ​രു​ടെ സം​ഘ​മാ​ണ് മു​ണ്ട​ക്കൈ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഈ ​മ​ന്ത്രി​മാ​രും ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ഇ​ന്ന് വ​യ​നാ​ട്ടി​ൽ എ​ത്തു​ന്നു​ണ്ട്. പ്രി​യ​ങ്ക ഗാ​ന്ധി​യും ഒ​പ്പ​മു​ണ്ടാ​കും.