ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ദുരിതബാധിതരുടെ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ദുരന്തബാധിത മേഖല താന്‍ നേരിട്ട് പോയി കണ്ടിട്ടുണ്ട്. അതിന്റെ വ്യാപ്തി വളരെ വലുതാണെന്നും ഇത് ദേശീയദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമേഖലയില്‍ സഹായഹസ്തവുമായി എത്തിയവരോട് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു.