deepika.com
ദൗ​ത്യ​സം​ഘം ഹെ​ലി​കോ​പ്റ്റ​റി​ല്‍ സൂ​ചി​പ്പാ​റ​യി​ലേ​ക്ക്; സ​ണ്‍​റൈ​സ് വാ​ലി​യി​ല്‍ തി​ര​ച്ചി​ല്‍
ദൗ​ത്യ​സം​ഘം ഹെ​ലി​കോ​പ്റ്റ​റി​ല്‍ സൂ​ചി​പ്പാ​റ​യി​ലേ​ക്ക്; സ​ണ്‍​റൈ​സ് വാ​ലി​യി​ല്‍ തി​ര​ച്ചി​ല്‍

Tuesday, August 6, 2024 1:16 PM IST
വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ലി​ന് പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം സൂ​ചി​പ്പാ​റി​യേ​ക്ക് തി​രി​ച്ചു. വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് സം​ഘം മേ​ഖ​ല​യി​ലേ​ക്ക് പോ​യ​ത്.

സൂ​ചി​പ്പാ​റ​യി​ലെ സ​ണ്‍​റൈ​സ് വാ​ലി​യി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ ഇ​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശീ​ല​നം നേ​ടി​യ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും, എ​സ്ഒ​ജി​മാ​രും ആ​ര്‍​മി സൈ​നി​ക​രും അ​ട​ങ്ങു​ന്ന​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ​യു​ള്ള വ​ന​മേ​ഖ​ല​യി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ക. ഇ​വി​ടെ നി​ന്നും മൃ​ത​ശ​രീ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​രേ​ണ്ട​ത് ഉ​ണ്ടെ​ങ്കി​ല്‍ പ്ര​ത്യേ​ക ഹെ​ലി​കോ​പ്റ്റ​ര്‍ സ​ജ്ജ​മാ​ക്കി എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യാനാണ് തീരുമാനം.