കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു.
മേഖലയിലെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിർത്തിയെന്നും നാളെ രാവിലെ ഏഴിന് തിരച്ചിൽ പുനരാരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക പാലം നിർമിച്ചു.
കയര്‍ കെട്ടി അവിടേക്ക് കടക്കാൻ വഴിയൊരുക്കി. 200 ഓളം പേര് അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചെന്നും സൈന്യവും അറിയിച്ചു.