തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ പൊട്ടലിൽ മരിച്ച് മൃതദേഹം തിരിച്ചറിയാൻ കഴിയാതിരുന്നവരുടെ ഡിഎൻഎ പരിശോധനാഫലം കിട്ടിത്തുടങ്ങിയെന്ന് റവന്യു മന്ത്രി കെ. രാജൻ. പൂർണമായ ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ക്യാന്പിൽ കഴിയുന്നവരുടെ പുനരധിവാസത്തിൽ ആശങ്ക വേണ്ട. ക്യാന്പിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റും. വാടക സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.