കോട്ടയം: വയനാട് ദുരന്തത്തിനിരയായവര്‍ക്കു സ്നേഹത്തിന്റെ സഹായഹസ്തവുമായി കോട്ടയവും. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കു സഹായം എത്തിക്കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ സംഭരിക്കുന്നതിനായി കോട്ടയം ബസേലിയസ് കോളജില്‍ സ്വീകരണകേന്ദ്രം കഴിഞ്ഞദിവസം മുതല്‍ പ്രവര്ത്തനമാരഭിച്ചതായി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അറിയിച്ചു.
രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ക്കു കളക്ട്രേറ്റിലെ കണ്ട്രോള് റൂമുമായി ബന്ധപ്പെടാം. ഫോൺ- 9188610017, 9446562236
ആവശ്യമുള്ള സാധനങ്ങള്‍: കുട്ടികള്‍ക്കും മുതിർന്നവർക്കു മുള്ള പുതിയ വസ്ത്രങ്ങള്‍, കമ്പിളി വസ്ത്രങ്ങള്‍, പുതപ്പുകള്‍, അടിവസ്ത്രങ്ങള്‍ , ടൗവലുകള്‍, ചെരുപ്പുകള്‍ (വിവിധ അളവില്‍), പേസ്റ്റ്, ബ്രഷ്, ടംഗ്ക്ലീനര്, സോപ്പ്, മഗ്, ബക്കറ്റ്, ബെഡ്ഷീറ്റ്, പായ, സാനിറ്ററി പാഡ്സ്, അരി, പയര്‍ പലവ്യഞ്ജനങ്ങള്‍, വെളിച്ചെണ്ണ.
ഉപയോഗിച്ച/പഴയ വസ്ത്രങ്ങള്‍ സ്വീകരിക്കില്ല. വസ്ത്രങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ പുതിയവ എത്തിക്കുക.