വയനാട്: ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തുടരുന്ന നാലംഗ മന്ത്രിതല ഉപസമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്.
രാവിലെ 11ന് ഓൺലൈനായാണ് യോഗം ചേരുക. ചീഫ് സെക്രട്ടറി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. മൃതദേഹങ്ങളുടെ സംസ്കാരം, കണ്ടെത്തൽ, ദുരന്തബാധിതരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചായിരിക്കും യോഗത്തിൽ ചർച്ചയാവുക.