വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ ഒരാളെ പകുതി ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തി. മുണ്ടക്കൈയില്‍ നിന്ന് ചൂരല്‍മല ഭാഗത്തേക്ക് വരുന്ന ഇടത്താണ് ഇയാൾ കുടുങ്ങി കിടക്കുന്നത്.
പ്രദേശത്ത് ചെളി നിറഞ്ഞിട്ടുള്ളതിനാല് രക്ഷാപ്രവര്‍ത്തകര്‍ക്ക് അടുത്തേക്ക് എത്താനാകുന്നില്ല.ഇയാളെ രക്ഷപെടുത്താനുള്ള ശ്രമം തുരുകയാണ്.
അതേസമയം മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 41 പേരാണ് മരിച്ചത്.
70ഓളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. നിരവധി കുടുംബങ്ങളെ കാണാതായെന്നാണ് സൂചന.