deepika.com
ആ ​മ​നു​ഷ്യ​ര്‍​ക്ക് പു​ത്തു​മ​ല​യി​ല്‍ നി​ത്യ​വി​ശ്ര​മം...
ആ ​മ​നു​ഷ്യ​ര്‍​ക്ക് പു​ത്തു​മ​ല​യി​ല്‍ നി​ത്യ​വി​ശ്ര​മം...

Monday, August 5, 2024 7:33 PM IST
വ​യ​നാ​ട്: ത​മ്മി​ല്‍ തി​രി​ച്ച​റി​ഞ്ഞ് സ്‌​നേ​ഹി​ച്ചി​രു​ന്ന ആ ​മ​നു​ഷ്യ​രെ വേ​ര്‍​തി​രി​വി​ല്ലാ​തെ യാ​ത്ര​യാ​ക്കി. വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട തി​രി​ച്ച​റി​യപ്പെ​ടാ​ത്ത​വ​രു​ടെ സം​സ്‌​കാ​രം ന​ട​ത്തി.

പു​ത്തു​മ​ല​യി​ല്‍ ത​യാ​റാ​ക്കി​യ കൂ​ട്ട​കു​ഴി​മാ​ട​ങ്ങ​ളി​ലാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. മു​ണ്ട​ക്കൈ​യി​ല്‍ മ​രി​ച്ച​വ​ര്‍​ക്കാ​യി പു​ത്തു​മ​ല​യി​ല്‍ 200 കു​ഴി​മ​ട​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. ഇ​തി​ല്‍16 പേ​രു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. സ​ര്‍​വ​മ​ത​പ്രാ​ര്‍​ഥ​ന​യോ​ടെ​യാ​യി​രു​ന്നു സം​സ്‌​കാ​രം ന​ട​ത്തി​യ​ത്. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ള്‍ വൈ​കുന്നേ​രം 4.10 ഓ​ടെ പൂ​ര്‍​ത്തി​യാ​ക്കി.

189 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് പു​ത്തു​മ​ല​യി​ലെ ഹാ​രി​സ​ണ്‍ പ്ലാ​ന്‍റേഷ​ന്‍ ഭൂ​മി​യി​ല്‍ സം​സ്‌​ക​രി​ക്കുക. ഇ​തി​ല്‍ 31 മൃ​ത​ദേ​ഹ​ങ്ങ​ളും 158 മൃ​ത​ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​മു​ണ്ട്. ഒ​രു സെന്‍റി​ല്‍ ഏ​ഴു മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ത​മാ​ണ് സം​സ്‌​ക​രി​ക്കുക.

ആ​ദ്യ ബാ​ച്ചി​ലെ ത​ന്നെ ആ​റു​പേ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ഇനി സം​സ്‌​ക​രി​ക്കാ​നു​ണ്ട്. ശേ​ഷം 14 പേ​രുടെ മൃ​ത​ദേ​ഹം ഇ​വി​ടെ എ​ത്തി​ക്കും. സ​ര്‍​വ​മ​ത​ പ്രാ​ര്‍​ഥ​ന​യോ​ടെ ഈ മൃ​ത​ദേ​ഹങ്ങളും സം​സ്‌​ക​രി​ക്കും. അ​തി​നു​ശേ​ഷം 50 വീ​തം മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ പു​ത്തു​മ​ല​യി​ല്‍ എ​ത്തിച്ച് പ്രാ​ര്‍​ഥ​ന​യോ​ടെ സം​സ്‌​ക​രി​ക്കും. വൈ​കു​ന്നേര​ത്തോ​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് അ​ധി​കൃ​ത​ര്‍ പ​രി​ശ്ര​മി​ക്കു​ന്ന​ത്.

നേ​ര​ത്തെ, ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ ബ​ന്ധു​ക്ക​ളെ​ത്തി തി​രി​ച്ച​റി​യാ​ത്ത മു​ഴു​വ​ന്‍ മൃ​ത​ദേ​ഹ​ങ്ങ​ളും ഇ​ന്ന് സം​സ്‌​ക​രി​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍ അ​റി​യി​ച്ചി​രു​ന്നു. ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പ്ര​ത്യേ​കം പെ​ട്ടി​ക​ളി​ലാ​ക്കി സം​സ്‌​ക​രി​ച്ച ശേ​ഷം ഡി​എ​ന്‍​എ ടെ​സ്റ്റി​ന്‍റെ കോ​ഡ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തി​രു​ന്നു.