deepika.com
മു​ണ്ട​ക്കൈ​യി​ലേ​ക്ക് എ​ന്‍​ഡി​ആ​ര്‍​എ​ഫ് എ​ത്തി; പു​ഴ ക​ട​ന്നത് അ​തി​സാ​ഹ​സി​ക​മാ​യി
മു​ണ്ട​ക്കൈ​യി​ലേ​ക്ക് എ​ന്‍​ഡി​ആ​ര്‍​എ​ഫ് എ​ത്തി; പു​ഴ ക​ട​ന്നത് അ​തി​സാ​ഹ​സി​ക​മാ​യി

Tuesday, July 30, 2024 12:59 PM IST
വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ പൂ​ർ​ണ​മാ​യി ഒ​റ്റ​പ്പെ​ട്ട വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ​യി​ലേ​ക്ക് എ​ത്തി എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം. കു​ത്തി​യൊ​ഴു​കു​ന്ന പു​ഴ​യ്ക്ക് കു​റു​കെ വ​ടം​കെ​ട്ടി അ​തി​സാ​ഹ​സി​ക​മാ​യാ​ണ് സം​ഘാം​ഗ​ങ്ങ​ൾ ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്.

മു​ണ്ട​ക്കൈ​യി​ലെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളും ഒ​ലി​ച്ചു​പോ​യെ​ന്നാ​ണ് വി​വ​രം. ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി 11 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​വി​ടെ എ​ത്താ​നാ​യ​ത്. ഇ​വി​ടേ​ക്ക് പു​റം​ലോ​ക​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ലം ത​ക​ർ​ന്ന​തോ​ടെ​യാ​ണ് മു​ണ്ട​ക്കൈ, അ​ട്ട​മ​ല മേ​ഖ​ല​ക​ള്‍ ഒ​റ്റ​പ്പെ​ട്ട​ത്.

ചൂ​ര​ല്‍​മ​ല​യി​ലും ഇ​വി​ടെ​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മു​ണ്ട​ക്കൈ​യി​ലു​മാ​ണ് പു​ല​ർ​ച്ചെ​യോ​ടെ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. എ​ന്നാ​ൽ ചൂ​ര​ല്‍​മ​ല​യി​ൽ മാ​ത്ര​മാ​ണ് രാ​വി​ലെ മു​ത​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

മു​ണ്ട​ക്കൈ​യി​ലേ​ക്ക് സൈ​ന്യം എ​ത്തി​യ​ശേ​ഷം താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തോ​ടെ വ​യ​നാ​ട്ടി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​യ​ർ ലി​ഫ്റ്റിം​ഗ് സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ളും മ​ട​ങ്ങി​പ്പോ​യി​രു​ന്നു.