വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലില്‍ നാല് ലക്ഷം രൂപ അടങ്ങിയ പണക്കെട്ട് കണ്ടെത്തി. വെള്ളാര്‍മല സ്കൂള്‍ റോഡില്‍ പുഴക്കരയില്നിന്നാണ് പണം കണ്ടെത്തിയത്.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ കണ്ടെടുത്തത്. പണം പോലീസിനെ ഏൽപ്പിച്ചിട്ടുണ്ട്. ഇത് റവന്യുവകുപ്പിന് കൈമാറുമെന്നാണ് വിവരം. പണം ആരുടേതാണെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഫയര്‍ഫോഴ്സും പോലീസും എന്‍ഡിആര്‍എഫും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.