deepika.com
വ​യ​നാ​ട് ദു​ര​ന്തം; ​ ഇന്നത്തെ രക്ഷാപ്രവർത്തനം ആരംഭിച്ചു
വ​യ​നാ​ട് ദു​ര​ന്തം; ​ ഇന്നത്തെ രക്ഷാപ്രവർത്തനം ആരംഭിച്ചു

Thursday, August 1, 2024 11:16 AM IST
വ​യ​നാ​ട്: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ടി നാ​ശം വി​ത​ച്ച പ്ര​ദേ​ശ​ത്ത് മൂ​ന്നാം ദി​വ​സ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 200 ഓ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ​യാ​യി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത് 158 മ​ര​ണ​ങ്ങ​ളാ​ണ്.‌ എ​ന്നാ​ൽ മ​ര​ണ സംഖ്യ 264 ആ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്‌.

അ​തേ​സ​മ​യം, മേ​ഖ​ല​യി​ലെ ‌ബു​ധ​നാ​ഴ്ചത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​പാ​യ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യി​രു​ന്നു.

മ​ന്ത്രി​മാ​ർ അ​ട​ങ്ങു​ന്ന സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, കെ. ​രാ​ജ​ൻ. വി.​എ​ൻ. വാ​സ​വ​ൻ, വീ​ണാ ജോ​ർ​ജ്, എ.​കെ. ശ​ശീ​ന്ദ്ര​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​രാ​ണ് സ്ഥ​ല​ത്ത് തു​ട​രു​ന്ന​ത്.