വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 164 ആയി. ഇതിൽ 84 പേരെ മാത്രമാണ് തിരിച്ചറിയാനായത്.
ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകരാണ് മുണ്ടക്കൈയിലെ തിരച്ചിലിന് നേതൃത്വം നൽകുന്നത്.
സൈന്യം, എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം പോലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്റർ ഇറക്കിയുള്ള രക്ഷാപ്രവർത്തനവും സാധ്യമാക്കും.