വയനാട്: ഉരുള്‍പൊട്ടലില്‍ പൂർണമായി ഒറ്റപ്പെട്ട് വയനാട്ടിലെ മുണ്ടക്കൈ, അട്ടമല മേഖലകള്‍. ഇവിടേക്ക് പുറംലോകത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാലം തകർന്നതോടെയാണിത്.
ചൂരല്‍മലയിലും ഇവിടെനിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈയിലുമാണ് പുലർച്ചെയോടെ ഉരുള്‍പൊട്ടലുണ്ടായത്. ചൂരല്‍മലയിൽ മാത്രമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
മുണ്ടക്കൈയിലേക്ക് ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. താത്ക്കാലിക പാലം നിര്‍മിച്ചോ, എയര്‍ലിഫ്റ്റിംഗ് വഴിയോ വേണം ഇനി പ്രദേശത്ത് എത്താന്‍. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.