ചികിത്സയ്ക്കായി ലക്ഷദ്വീപിൽനിന്നു കുട്ടിയെ കൊച്ചിയിലെത്തിച്ചു
1549402
Saturday, May 10, 2025 4:34 AM IST
നെടുമ്പാശേരി : ടോക്സിക് ഷോക്ക് സിൻഡ്രം ബാധിച്ച 13 വയസുള്ള കുട്ടിയെ ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ എത്തിച്ചു.അഗത്തി വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആണ് ഡോർണിയർ വിമാനത്തിൽ ഈ കുട്ടിയെ കൊണ്ടുവന്നത്.
കൊച്ചിയിൽ കൊണ്ടുവന്ന കുട്ടിയെ എൻക്ലേവിലേക്ക് മാറ്റി പിന്നീട് ചികിത്സയ്ക്കായി എറണാകുളം ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോയി.