എംഡിഎംഎയുമായി യുവാവ് പിടിയിൽ
1549164
Friday, May 9, 2025 5:00 AM IST
മൂവാറ്റുപുഴ: എംഡിഎംഎയുമായി യുവാവ് മൂവാറ്റുപുഴ എക്സൈസ് പിടിയിൽ. കോതമംഗലം തങ്കളം സ്വദേശി ആലപ്പാട്ട് അനന്തു അജിയെയാണ് മൂവാറ്റുപുഴ എക്സൈസ് സംഘം പായിപ്രയിൽനിന്നും പിടികൂടിയത്.
ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ച് പായിപ്ര സമഷ്ടിപ്പടിയിൽ വ്യാഴാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് 12.085 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലായത്.