കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ 3716.10 കോടിയുടെ പദ്ധതി
1548865
Thursday, May 8, 2025 4:13 AM IST
കൊച്ചി: കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്ന പരിഹാരത്തിന് 3716.10 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നഗരത്തിലെ ആറ് കനാലുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് അര്‍ബന്‍ ഡെവലപ്മെന്റ് വാട്ടര്‍ റീജനറേഷന്‍ ആൻഡ് സീവേജ് ട്രീറ്റ്മെന്റ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പദ്ധതി ആവിഷ്കരിച്ചത്.
മലിനജലം ശാസ്ത്രീയമായി ഒഴുക്കികളയാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ 105 എംഎല്‍ടി ശേഷിയുള്ള രണ്ട് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളാണുള്ളതെന്ന് കാക്കനാട് കിന്‍ഫ്ര കണ്വന്ഷന് സെന്ററില്‍ നടന്ന മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുന്നതിനിടെ മന്ത്രി പി. രാജീവ് പറഞ്ഞു.