എഫ്സി കാലടി ജേതാക്കൾ
1549167
Friday, May 9, 2025 5:00 AM IST
നെടുമ്പാശേരി : രാസലഹരിയല്ല കായിക വിനോദമാണ് ലഹരി എന്ന സന്ദേശവുമായി സൗത്ത് അടുവാശേരി റസിഡന്റ്സ് അസോസിയേഷന്റെ(സാറ)നേതൃത്വത്തിൽ സൗത്ത് അടുവാശേരി സ്പോർട്സ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഈവനിംഗ് എഫ്സി കാലടി ജേതാക്കളായി.
സഹാറ എഫ്സി പറമ്പയം റണ്ണർ അപ്പായി. വെറ്ററൻസ് വിഭാഗത്തിൽ കുറ്റിയാൽ എഫ്സി ജേതാക്കളും എയർപോർട്ട് എഫ്സി അത്താണി റണ്ണർ അപ്പുമായി. വിജയികൾക്ക് മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.എ. സുധീർ, സാറ പ്രസിഡന്റ് പി.ആർ. രഘുനാഥ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
അഡ്വ. വി.എൻ. മോഹൻദാസ്, അഡ്വ. എസ്. സുകുമാർ, കെ.കെ. ചിന്നപ്പൻ, എം.എച്ച്. അൻസാർ, വി.എസ്. നജീബ്, അനസ് അലി, ആഷ്ക് അഷ്റഫ്, ഷിബു കുറ്റിപ്പുഴ, ഉസൈർ പാത്തലപ്പടി തുടങ്ങിയവർ സംസാരിച്ചു.