മഞ്ഞുമ്മല്‍ സുവിശേഷ മഹോത്സവത്തിന് തുടക്കമായി
1548874
Thursday, May 8, 2025 4:27 AM IST
കൊച്ചി: മഞ്ഞുമ്മല്‍ സുവിശേഷ മഹോത്സവം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബിഷപ് ദിവ്യബലിയര്‍പ്പിച്ചു.
കര്‍മലീത്ത സഭ പ്രൊവിന്‍ഷ്യല്‍ റവ.ഡോ.അഗസ്റ്റിന് മുള്ളൂര്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ഫാ.പ്രസാദ് തെരുവത്ത്, ഫാ. സക്കറിയാസ് പാവനത്തറ എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. അലോഷ്യസ് കുളങ്ങര വചനപ്രഭാഷണം നടത്തി.
രണ്ടാം ദിനമായ ഇന്ന് വൈകിട്ട് ആറിന് സമൂഹ ദിവ്യബലിയില്‍ മോണ്‍. റോക്കി റോബിന് കളത്തില്‍ മുഖ്യകാര്‍മികനാകും.
ഫാ.ബാബു പോള്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് വചനപ്രഭാഷണം- റവ. ഡോ.സ്റ്റാന്‍ലി മാതിരപ്പിള്ളി, ദിവ്യകാരുണ്യ ആരാധന.