പാറക്കടവിൽ നായശല്യം രൂക്ഷം
1548875
Thursday, May 8, 2025 4:27 AM IST
നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിൽ 8,9 വാർഡുകളിൽ 110 കെവി സബ്സ്റ്റേഷൻ പരിസരങ്ങളിൽ നായശല്യം രൂക്ഷം. പരിസരവാസികളെയും കാൽനട യാത്രക്കാരെയും കൂട്ടമായിവന്ന് നായ്ക്കൾ ആക്രമിക്കുന്ന സാഹചര്യവുമുണ്ട്.
ഗ്രാമസഭകളിലും അധികൃതരോടും നിരവധിവട്ടം പരാതികൾ പറഞ്ഞിട്ടും ഫലമില്ലാത്ത സാഹചര്യത്തിൽ മനുഷ്യജീവന് ഭീഷണിയുയർത്തുന്ന തെരുവുനായശല്യത്തിന് ഉടനടി പരിഹാരം കാണണമെന്ന ആവശ്യവുമായി കുറുമശേരി ഉദയം റെസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്തു പ്രസിഡന്റ്, സെക്രട്ടറി ,വാർഡ് മെമ്പർമാർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
നടപടികൾ ഉണ്ടാകാതെ വന്നാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.