വെക്കേഷന് ക്യാമ്പും സ്കോളര്‍ഷിപ്പ് വിതരണവും നടത്തി
1549161
Friday, May 9, 2025 4:51 AM IST
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്എസ്)യുടെ വിദ്യാഭ്യാസ സഹായ പദ്ധതിയായ സണ്‍ഷൈന്‍ ഓണ്ലൂസ് ചൈല്‍ഡ് സ്പോണ്‍സര്‍ഷിപ്പിലെ അംഗങ്ങളായ 150 കുട്ടികള്‍ക്കായി ദ്വിദിന വെക്കേഷന് ക്യാമ്പും സ്കോളര്‍ഷിപ്പ് വിതരണവും നടത്തി.
ജൂബിലി ഹാളില്‍ നടത്തിയ ക്യാമ്പ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
അഞ്ച് ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ കൊച്ചി കോര്പറേഷന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ചടങ്ങില്‍ വിതരണം ചെയ്തു. സിഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജെയ്ഫിന് ദാസ് കട്ടികാട്ട്, റോസ്മി അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.