ഉ​ദ​യം​പേ​രൂ​ർ: വാ​ഹ​ന​ത്തി​ൽ നി​ന്നും ശു​ചി​മു​റി മാ​ലി​ന്യം റോ​ഡി​ലൊ​ഴു​കി​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റെ​യും വാ​ഹ​ന​വും ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അഞ്ചോ​ടെ​യാ​ണ് ശു​ചി​മു​റി മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്ന് മാ​ലി​ന്യം വൈ​ക്കം റോ​ഡി​ലൊ​ഴു​കി​യ​ത്. പി​ന്നാ​ലെ​യെ​ത്തി​യ വാ​ഹ​ന യാ​ത്ര​ക്കാ​ർ സം​ഭ​വം ക​ണ്ട് പ​ത്താം മൈ​ലി​ൽ വ​ച്ച് വാ​ഹ​നം ത​ട​ഞ്ഞ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി മാ​ലി​ന്യം ക​ഴു​കി മാ​റ്റി. അ​റ​സ്റ്റ് ചെ​യ്ത ഡ്രൈ​വ​ർ പ​ള്ളു​രു​ത്തി സ്വദേശി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​സ് (23) നെ ​പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.