ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ
1549149
Friday, May 9, 2025 4:38 AM IST
പെരുമ്പാവൂർ: ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സുജൻ സർക്കാർ(25)നെയാണ് കുന്നത്തുനാട് എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കണ്ടന്തറ ഭായ് കോളനിയിൽ നിന്നും ഇയാളെ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 10.991 ഗ്രാം ഹെറോയിൻ എക്സൈസ് പിടിച്ചെടുത്തു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സലീം യൂസഫ്, സി.എൻ. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം നവാസ്, എം.ആർ. രാജേഷ്, ജിതിൻ ഗോപി, മുരളീകൃഷ്ണൻ, ബെന്നി പീറ്റർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.